IndiaLatestTech

ജിയോ നല്‍കുന്നു പരിധിയില്ലാതെ ഡാറ്റ

“Manju”

കഴിഞ്ഞ ദിവസ്സമായിരുന്നു വൊഡാഫോണ്‍ ഐഡിയയും കൂടാതെ എയര്‍ട്ടലും അവരുടെ പുതിയ താരിഫ് പ്ലാനുകള്‍ അവതരിപ്പിച്ചിരുന്നത് .500 രൂപവരെ വര്‍ദ്ധനവായിരുന്നു പ്ലാനുകളില്‍ ഉണ്ടായിരുന്നത് .എന്നാല്‍ പ്ലാനുകളില്‍ മാറ്റം വരുത്താതെ റിയലന്‍സ് ജിയോ മികച്ച ഓഫറുകള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട് .അത്തരം ഓഫറുകളില്‍ പരിധിയില്ലാതെ തന്നെ കോളുകളും കൂടാതെ ഡാറ്റയും ഉപയോഗിക്കുവാന്‍ സാധിക്കുന്ന പ്ലാനുകളും ലഭിക്കുന്നുണ്ട് .അത്തരത്തില്‍ നിലവില്‍ ലഭിക്കുന്ന പ്ലാനുകള്‍ നോക്കാം .
അത്തരത്തില്‍ ലഭിക്കുന്ന പ്ലാനുകളില്‍ ആദ്യം എടുത്തു പറയേണ്ടത് 597 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ തന്നെയാണ് .597 രൂപയുടെ പ്ലാനുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 75 ജിബിയുടെ പരിധിയില്ലാതെ ഡാറ്റയും ആണ് .ഈ പ്ലാനുകള്‍ക്ക് 90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകളില്‍ ഉപഭോക്താക്കള്‍ക്ക് ദിവസ്സേന 100SMS എന്നിവയും ലഭ്യമാകുന്നതായിരിക്കും .
അടുത്തതായി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഒരു മികച്ച പ്ലാന്‍ ആണ് 247 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ .247 രൂപയുടെ പ്ലാനുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗ് കൂടാതെ 25 ജിബിയുടെ പരിധിയില്ലാതെ ഡാറ്റയും ആണ് .ഈ പ്ലാനുകള്‍ക്ക് 90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ ഈ പ്ലാനുകള്‍ക്ക് ഒപ്പം ഉപഭോക്താക്കള്‍ക്ക് ജിയോ ടിവി ,ജിയോ സിനിമ അടക്കമുളള സര്‍വീസുകളും ലഭിക്കുന്നതാണ് .
അടുത്തതായി പരിചയപ്പെടുന്നത് മഹാ ക്യാഷ് ബാക്ക് ഓഫറുകളാണ് .അതായത് റീച്ചാര്‍ജ്ജ്‌ ചെയ്യുന്ന തുകയുടെ 20 ശതമാനം ഉപഭോക്താക്കള്‍ക്ക് തിരിച്ചു നല്‍കുന്ന പ്ലാനുകള്‍ .249 രൂപയുടെ പ്ലാനുകള്‍ ,555 രൂപയുടെ പ്ലാനുകള്‍ കൂടാതെ 599 രൂപയുടെ പ്ലാനുകളില്‍ ഉപഭോക്താക്കള്‍ക്ക് 20 ശതമാനം ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .അതായത് റീച്ചാര്‍ജ്ജ്‌ ചെയ്യുന്ന തുകയുടെ 20 ശതമാനം ഈ മഹാ ക്യാഷ് ബാക്ക് ഓഫറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് തന്നെ തിരികെ ലഭിക്കുന്നു .

Related Articles

Back to top button