IndiaKeralaLatest

കേരളത്തില്‍ നിന്നും മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് പഠിക്കാന്‍ ഒരുപാടുണ്ട് -രാജ്ദീപ് സര്‍ദേശായ്

“Manju”

ന്യൂഡല്‍ഹി: ആരോഗ്യ രംഗത്തെ ​കേരളത്തിന്റെ മികവിനെ പ്രശംസിച്ച്‌​ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ രാജ്​ദീപ്​ സര്‍ദേശായി. കേരളത്തില്‍ നിന്നും മറ്റുസംസ്ഥാനങ്ങള്‍ക്ക്​ പഠിക്കാനുണ്ടെന്നും ആരോഗ്യ രംഗത്ത്​ കൂടുതല്‍ നിക്ഷേപമിറക്കുകയല്ലാതെ മറ്റൊരു പരിഹാരമില്ലെന്നും സര്‍ദേശായി പറഞ്ഞു.

സര്‍ദേശായി ട്വീറ്റ്​ ചെയ്​തതിങ്ങനെ: ”പൊതുജനാരോഗ്യത്തില്‍ നിക്ഷേപിക്കുന്ന കേരള മോഡലിനെ പ്രശംസിച്ചതിന്​ എന്നെ ഭീഷണിപ്പെടുത്തവരുടെ അറിവിലേക്കായി മറ്റൊരു വസ്​തുത കൂടി പറയുന്നു. കേരളം ഓക്​സിജന്‍ മിച്ചമുള്ള സംസ്ഥാനമാണ്​. മാത്രമല്ല കഴിഞ്ഞ വര്‍ഷം ഓക്​സിജന്‍ സംഭരണം 58% വര്‍ധിപ്പിക്കുകയും ചെയ്​തു. ഇതില്‍ നിന്നും മറ്റു സംസ്ഥാനങ്ങള്‍ക്ക്​ പഠിക്കാനും സ്വീകരിക്കാനും ധാരാളമുണ്ട്​. ആരോഗ്യരംഗത്ത്​ നിക്ഷേപം വര്‍ധിപ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല”

കോവിഡിന്റെ ആദ്യ ഘട്ടങ്ങളില്‍ കേരളം സ്വീകരിച്ച പ്രതിരോധ നടപടികളെ പ്രശംസിച്ചും സര്‍ദേശായി നേരത്തേ രംഗത്തെത്തിയിരുന്നു

Related Articles

Back to top button