InternationalLatest

ടെന്നീസ് ‍ താരം മരിയ ഷറപ്പോവ വിവാഹിതയാകുന്നു

“Manju”

maria sharapova | ടെന്നീസിലെ സൂപ്പര്‍ സുന്ദരി മരിയാ ഷറപ്പോവ വിവാഹിതയാകുന്നു  ; വരന്‍ ബ്രിട്ടീഷ് വ്യവസായി അലക്‌സാണ്ടര്‍ ജില്‍ക്‌സ് | Mangalam

ശ്രീജ.എസ്

ലണ്ടന്‍: ലോക ടെന്നിസിലെ ഗ്ലാമര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. നാല്‍പ്പത്തൊന്നുകാരനായ ബ്രിട്ടിഷ് വ്യവസായി അലക്സാണ്ടര്‍ ജില്‍ക്സാണ് വരന്‍.മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവ ഈ വര്‍ഷം ഫെബ്രുവരിയിലാണ് പ്രഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിച്ചത്. അഞ്ച് തവണ ഗ്രാന്‍സ്‍ലാം കിരീടം ചൂടിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഷറപ്പോവ പരസ്യമാക്കിയത്.

2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്സാണ്ടര്‍ ജില്‍ക്സും തമ്മിലുള്ള പ്രണയം പൊതുജന ശ്രദ്ധയിലെത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അലക്സാണ്ടര്‍. ബ്രിട്ടിഷ് ബഹ്റൈന്‍ ഫാഷന്‍ ഡിസൈനറായ മിഷ നോനുവാണ് അലക്സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്.

Related Articles

Back to top button