IndiaLatest

പ്രധാനമന്ത്രിക്കെതിരെ വാട്സ് ആപ് ഗ്രൂപ്പില്‍ അപകീര്‍ത്തികരമായ പരാമര്‍ശം : രണ്ട് യുവാക്കള്‍ അറസ്റ്റില്‍

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ച്‌ വാട്സ് ആപ് ഗ്രൂപ്പില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍ . ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. അന്‍ഷു ഗുപ്ത, സച്ചിന്‍ ഗുപ്ത എന്നിവരാണ് ഞായറാഴ്ച രാത്രി അറസ്റ്റിലായത്.

ഇരുവരെയും കുറിച്ച്‌ വിവരം ലഭിച്ചതിനനസുരിച്ച്‌ ഞായറാഴ്ച രാത്രി പൊലീസ് റെയ്ഡ് നടത്തി .പ്രധാനമന്ത്രിയുടെ ഫോട്ടോ ഉള്‍പ്പടെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ മെസേജുകള്‍ ഫോര്‍വേഡ് ചെയ്തതിനാണ് യുവാക്കളെ അറസ്റ്റ് ചെയ്തതെന്ന് കേണല്‍ ഗഞ്ച് പൊലീസ് അറിയിച്ചു. ഐ.ടി ആക്‌ട് അനുസരിച്ചാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തത്.

പ്രധാനമന്ത്രിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് ഇവര്‍ നിരവധി വാട്സ് ഗ്രൂപുകളില്‍ പോസ്റ്റ് ചെയ്തിരുന്നു. അതെ സമയം തമാശക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് യുവാക്കള്‍ പൊലീസിനോട് പ്രതികരിച്ചത് . പരാതിയുടെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയാണ് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button