IndiaLatest

രാജ്യത്ത് ഇന്ന് വാക്സിന്‍ നല്‍കിയത് 69 ലക്ഷം പേര്‍ക്ക്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സിന്‍ നിലവില്‍ വന്ന ഇന്ന് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ റെക്കാഡ് വര്‍ദ്ധന. 69 ലക്ഷം പേര്‍ ഇന്ന് വാക്സിന്‍ സ്വീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. . ദേശീയ പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയായി അഞ്ച് ശതമാനത്തില്‍ താഴെ തുടരുകയാണ്.
24 മണിക്കൂറിനിടെ . 69 ലക്ഷം ഡോസ് വാക്സിനാണ് വിതരണം ചെയ്തത് ഒരു ദിവസത്തെ ഏറ്റവും കൂടിയ കണക്കാണിത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ആകെ വാക്സിന്റെ 75 ശതമാനവും കേന്ദ്രമാണ് സംഭരിക്കുന്നത്. നേരത്തെ ഇത് 50 ശതമാനമായിരുന്നു. 18 വയസിനു മുകളിലുള്ളവരുടെ വാക്സിന്റെ ചെലവ് കേന്ദ്രം വഹിക്കും. സംസ്ഥാനങ്ങളിലെ രോഗ വ്യാപന നിരക്ക്, ജനസംഖ്യ, തുടങ്ങിയ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താകും എത്ര വാക്സീന്‍ നല്‍കണമെന്ന് കേന്ദ്രം തീരുമാനിക്കുക. പുതിയ നയം പ്രകാരം സ്വകാര്യ വാക്സീന്‍ കേന്ദ്രങ്ങള്‍ക്ക് 25 ശതമാനം മാറ്റിവെക്കും.

Related Articles

Back to top button