IndiaLatest

യുപിയില്‍ വീണ്ടും ബിജെപി എസ്പി പോരാട്ടം

“Manju”

ലഖ്നൗ; ഉത്തര്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുന്‍പ് വീണ്ടും തിരഞ്ഞെടുപ്പ് രം ഗത്ത് വീണ്ടും സജീവമാകാന്‍ ഒരുങ്ങി ബിജെപിയും എസ്പിയും.
സംസ്ഥാനത്തിന്റെ ഉപരിസഭയ്ക്കുള്ളിലെ പ്രാദേശിക മണ്ഡലങ്ങളിലുള്ള തിരഞ്ഞെടുപ്പാണ് ഉടന്‍ നടക്കാന്‍ പോകുന്നത്. ഏപ്രില്‍ 9 ന് തിരഞ്ഞെടുപ്പ് നടക്കും എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പോലെ തന്നെ ബിജെപി എസ്പി പോരാട്ടം ആയിരിക്കും ഇവിടേയും ശ്രദ്ധേയമാകുക. .
സംസ്ഥാന നിയമസഭയുടെ ഉപരിസഭയായ വിധാന്‍ പരിഷത്തിലേക്കുള്ള 100 അംഗ കൗണ്‍സിലില്‍ ഒഴിവുള്ള 36 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ രണ്ട് വര്‍ഷത്തിലും അതിന്റെ മൂന്നിലൊന്ന് അംഗങ്ങള്‍ ഇവിടെ വിരമിക്കാറുണ്ട്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച്‌ 21 ആണ്. ഏപ്രില്‍ 12 നാണ് വോട്ടെണ്ണല്‍ നടക്കുക. നിലവില്‍ ബിജെപിക്ക് 35, എസ്പിക്ക് 17, ബിഎസ്പിക്ക് നാല് അം ഗങ്ങളാണ് ഇവിടെയുള്ളത്. കോണ്‍ഗ്രസ്, അപ്നാ ദള്‍, നിഷാദ് പാര്‍ട്ടി എന്നിവര്‍ക്ക് ഓരോ അംഗം വീതമുണ്ട്.
സംസ്ഥാനത്തിന്റെ ഉപരിസഭയ്ക്കുള്ളിലെ പ്രാദേശിക അധികാരികളെ തിരഞ്ഞെടുക്കാന്‍ രണ്ട് വ്യത്യസ്ത തിയതികളിലായി തിരഞ്ഞെടുപ്പ് നടത്താം എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വോട്ടെടുപ്പ് ഏപ്രില്‍ 9 ന് ഒരുമിച്ച്‌ നടക്കുമെന്നാണ് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനത്തിന് മുമ്ബോ ശേഷമോ സാധാരണയായി ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. അതേ സമയം തിരഞ്ഞെടുപ്പിലെ 30 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ബിജെപി ശനിയാഴ്ച പ്രഖ്യാപിച്ചു. രണ്ടാം പട്ടിക ഉടന്‍ തന്നെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റായ്ബറേലി ലോക്കല്‍ അതോറിറ്റികളില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംഎല്‍സി ദിനേശ് പ്രതാപ് സിംഗ്, ലഖ്‌നൗ-ഉന്നാവോ ലോക്കല്‍ അതോറിറ്റികളില്‍ നിന്നുള്ള മുന്‍ ബിഎസ്പി നേതാവ് രാമചന്ദ്ര പ്രധാന്‍, ഖിരി ലോക്കല്‍ അതോറിറ്റി ഇലക്ടറല്‍ കോളേജില്‍ നിന്നുള്ള യുപി ബിജെപി ജനറല്‍ സെക്രട്ടറി അനൂപ് ഗുപ്ത എന്നിവരാണ് പട്ടികയിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ ചേര്‍ന്ന ചില എസ്പി നേതാക്കളേയും ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബിജെപിയെ സംബന്ധിച്ചിടത്തോളം, സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നുവരാനുള്ള സുവര്‍ണ്ണാവസരമാണ് ഈ തിരഞ്ഞെടുപ്പ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 255 സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. സഖ്യകക്ഷികളായ അപ്നാ ദള്‍ (സോനേലാല്‍), നിഷാദ് പാര്‍ട്ടി യഥാക്രമം 12 ഉം 6 ഉം സീറ്റുകളും നേടിയിരുന്നു. മുഖ്യ പ്രതിപക്ഷമായ സമാജ്‌വാദി പാര്‍ട്ടിക്ക് 111 സീറ്റുകള്‍ നേടാന്‍ ആണ് സാധിച്ചത്. ഇവരുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളും എസ്‌ബിഎസ്‌പിയും യഥാക്രമം എട്ട്, ആറ് സീറ്റുകള്‍ നേടി. കോണ്‍ഗ്രസിനും ബിഎസ്പിക്കും ഓരോ സീറ്റ് മാത്രമാണ് നേടാനായത്.

Related Articles

Back to top button