IndiaKeralaLatest

നിയമസഭയിലേക്ക് ജയിച്ചത് 11 വനിതകള്‍; സാന്നിധ്യം ഇത്തവണയും കുറവ്

“Manju”

തിരുവനന്തപുരം: ചരിത്ര വിജയവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറുമ്പോള്‍ നിയമസഭയിലെത്തുന്നത് 11 വനിതാ പ്രതിനിധികള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ നിന്ന് പത്ത് വനിതാ സ്ഥാനാര്‍ഥികളും യുഡിഎഫിന്റെ ഒരു വനിതാ സ്ഥാനാര്‍ഥിയുമാണ് ജയിച്ചത്. കഴിഞ്ഞ തവണ എട്ട് വനിതാ എംഎല്‍എമാരായിരുന്നു നിയസഭയിലുണ്ടായിരുന്നത്.

പതിനഞ്ച് വനിതാ സ്ഥാനാര്‍ഥികളെയാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിരുന്നത്. അതില്‍ പലരും പുതുമുഖങ്ങളുമായിരുന്നു. മത്സരിച്ച പ്രമുഖരില്‍ മന്ത്രി ജെ.മേഴ്സികുട്ടിയമ്മ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഇത്തവണ ഏറ്റവുമധികം ഭൂരിപക്ഷത്തോടെ വിജയം നേടിയതും എല്‍ഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിയാണ്. മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ. കെ.ശൈലജ.

യുഡിഎഫിന്റെ പത്ത് വനിതാ സ്ഥാനാര്‍ത്ഥികളില്‍ വിജയിച്ചത് ഒരാള്‍ മാത്രമാണ്. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച ആര്‍എംപിയുടെ കെ.കെ. രമ. എന്‍‌ഡിഎ 20 വനിതകള്‍ക്ക് മത്സരിക്കാനുള്ള അവസരം നല്‍കിയെങ്കിലും ആരും ജയിച്ചില്ല.

Related Articles

Back to top button