India

കൊവിഡ് ബാധിതരുടെ ചിതാഭസ്മം കാവേരിയില്‍ നിമജ്ജനം ചെയ്തു

“Manju”

ബെംഗളൂരു : കൊറോണ ബാധിച്ച് മരിച്ചവരില്‍ ബന്ധുക്കള്‍ മൃതദേഹങ്ങൾ ഏറ്റുവാങ്ങാത്തവരുടെ ചിതാഭസ്മം ആചാരപ്രകാരം കാവേരി നദിയില്‍ നിമജ്ജനം ചെയ്ത് കര്‍ണാടക റവന്യൂമന്ത്രി ആര്‍. അശോക.

മഹാമാരിയിൽ ഉറ്റവരെ നഷ്ടപ്പെട്ടെങ്കിലും മരിച്ച പലരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങാത്ത സ്ഥിതിയായി. ഇതോടെയാണ് അത്തരം മൃതദേഹങ്ങള്‍ ദഹിപ്പിച്ച ചിതയിലെ ചിതാഭസ്മം മന്ത്രിതന്നെ ഗംഗയില്‍ ഒഴുക്കിയത്.

‘ 560 പേരുടെ ചിതാഭസ്മമാണ് കാവേരിയില്‍ ഒഴുക്കിയത്. അവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങിയില്ല. അതിന് പല കാരണങ്ങളുണ്ടാകാം. പലരും സാമ്പത്തിക ബുദ്ധിമുട്ടിലൂടെയും മറ്റുമാണ് കടന്നുപോകുന്നത്. അതുകൊണ്ടാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ ഈ ദൗത്യം ഏറ്റെടുത്തത്. വളരെ വൈകാരികമായ വിഷയമാണിത്. കര്‍ണാടകത്തിലെ എല്ലാവര്‍ക്കും വേണ്ടിയാണ് താന്‍ ഈ ഉത്തരവാദിത്വം ഏറ്റെടുത്തത്’ – മന്ത്രി പറഞ്ഞു

കാവേരി പുണ്യ നദിയാണെന്നാണ് കരുതപ്പെടുന്നതെന്നും ചിതാഭസ്മം അതില്‍ ഒഴുക്കുന്നതോടെ മരിച്ചവര്‍ക്ക് മോക്ഷം കിട്ടുമെന്നാണ് വിശ്വാസമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button