IndiaKeralaLatest

വിജയത്തിനായി സാമൂഹിക മാധ്യമങ്ങളില്‍ അഹോരാത്രം പരിശ്രമിച്ചവര്‍ക്ക് അഭിനന്ദനവുമായി പിണറായി

“Manju”

വിജയത്തിനായി സാമൂഹിക മാധ്യമങ്ങളിൽ അഹോരാത്രം പരിശ്രമിച്ചവർക്ക്​ അഭിനന്ദനവുമായി  പിണറായി | Pinarayi congratulated those who worked day and night on social  media for the victory ...
തിരുവനന്തപുരം: എല്‍.ഡി.എഫിന്‍റെ വിജയത്തിനായി സാമൂഹിക മാധ്യമങ്ങളില്‍ അഹോരാത്രം പരിശ്രമിച്ചവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് ഘട്ടത്തിലും അതിന് മുമ്ബുള്ള സമയത്തും വലിയ തോതിലുള്ള പ്രചാരണങ്ങളാണ് എല്‍.ഡി.എഫിനെതിരെയും സര്‍ക്കാറിനെതിരെയും ഉയര്‍ന്നുവന്നത്. അതിനെ പ്രതിരോധിക്കാന്‍ വലിയ ഇടപെടലാണ് സാമൂഹിക മാധ്യമ രംഗത്തുള്ളവര്‍ നടത്തിയത്. അത് വളരെ ഫലപ്രദവും കൂട്ടായ ഇടപെടലുമായിരുന്നു.
മുഖ്യധാര മാധ്യമങ്ങളുടെ ബോധപൂര്‍വമായ തെറ്റായ പ്രചാരണ വേലയെ തുറന്നുകാണിക്കാന്‍ അത് വലിയ സഹായകരമായി. അത്തരത്തില്‍ ഇടപെട്ട് ഈ കാലഘട്ടത്തിന്‍റെ ആവശ്യത്തിനനുസരിച്ച്‌ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ച സാമൂഹിക മാധ്യമങ്ങളിലെ എല്ലാവരെയും അഭിനന്ദിക്കുന്നു. ഇനിയങ്ങോട്ടും ഇതേരീതിയില്‍ നല്ല രീതിയിലുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.
ഞായറാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്തസമ്മേളനത്തിലും പിണറായി വിജയന്‍ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ചിരുന്നു. എത്ര മര്യാദയില്ലാതെയാണ് ചില മാധ്യമങ്ങള്‍ എല്‍.ഡി.എഫിനെയും സര്‍ക്കാറിനെയും അക്രമിച്ചത്. മാധ്യമ മേലാളന്മാര്‍ പറഞ്ഞാല്‍ മാറുന്നവരല്ല ജനങ്ങള്‍. അവര്‍ക്ക് വിവേചന ബുദ്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button