IndiaLatest

ലോകമാന്യ തിലക് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി

“Manju”

മുംബൈ: സ്വാതന്ത്ര്യസമര സേനാനി ലോകമാന്യ ബാലഗംഗാധര തിലകിന്റെ 103-ാം സ്മൃതിദിനത്തില്‍ ലോകമാന്യ തിലക് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. പൂനെയില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ എൻസിപി നേതാവ് ശരദ് പവാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

പുരസ്കാരം സ്വീകരിച്ച പ്രധാനമന്ത്രി തനിക്കിത് അവിസ്മരണീയമായ നിമിഷമാണെന്ന് പറഞ്ഞു. കൂടാതെ ഈ പുരസ്കാരം രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് സമര്‍പ്പിക്കാൻ ആഗ്രഹിക്കുന്നുവെന്നും സമ്മാനത്തുക നമാമി ഗംഗേ പദ്ധതിക്ക് നല്‍കാൻ തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

“ഇന്ത്യൻ സ്വാതന്ത്ര്യസമരത്തില്‍ ലോകമാന്യ തിലകിന്റെ പങ്കും അദ്ദേഹത്തിന്റെ സംഭാവനകളും ചുരുക്കം ചില വാക്കുകളില്‍ സംഗ്രഹിക്കാനാവില്ല. സ്വാതന്ത്ര്യ സമര സേനാനിയായ ലോകമാന്യ ബാലഗംഗാധര തിലകിനും സാമൂഹിക പരിഷ്കര്‍ത്താവ് അണ്ണാ ഭൗ സാത്തേയ്‌ക്കും ഞാൻ ആദരവ് അര്‍പ്പിക്കുന്നു,” – പ്രധാനമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button