InternationalLatest
കോവിഡ് വാക്സിന് : ഭയപ്പെടുത്തി പ്രസിഡന്റ്
ബ്രസീലിയ: കോവിഡ് വാക്സിന് വന്നതോടെ ലോകം ആശങ്കയില്‍ നിന്ന് ആശ്വാസത്തിലേക്ക് നീങ്ങുന്നതിനിടെ ഭയപ്പെടുത്തി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊള്‍സോനാരോ. വാക്സിനെതിരെ ഭയപ്പെടുത്തുന്ന പരാമര്‍ശവുമായാണ് അദേഹം രംഗത്തെത്തിയിരിക്കുന്നത്. ഫൈസര്‍-ബയോടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന് ആളുകളെ മുതലകളോ സ്ത്രീകളെ താടിയുള്ളവരോ ആക്കി മാറ്റാന്‍ കഴിയുമെന്നായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം. കോവിഡ് ലോകത്ത് പടര്‍ന്ന് പിടിച്ചപ്പോഴും ‘അത് ഒരു ചെറിയ പനി’ മാത്രമെന്ന് പറഞ്ഞ് അതിന്റെ ഭീകരതയെ ലഘൂകരിച്ചതും വാര്‍ത്തയായിരുന്നു. രാജ്യത്ത് വാക്സിന് നല്‍കുന്നത് ആരംഭിക്കവേ താന്‍ വാക്സിന് സ്വീകരിക്കില്ലെന്നും അദേഹം ഉറപ്പിച്ചു പറഞ്ഞു.