Kottayam

ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ ചാരായ വിൽപ്പന ; വയോധികൻ പിടിയിൽ

“Manju”

കോട്ടയം : തവണ വ്യവസ്ഥയിൽ ചാരായ വില്പന നടത്തി വന്ന വയോധികൻ പിടിയിൽ . ഈരാറ്റുപേട്ടയില്‍ വാറ്റ് കേന്ദ്രം നടത്തിവന്നിരുന്ന വാറ്റുകാരിലെ ‘നന്മമരം’ കാച്ചിക്ക അപ്പച്ചന്‍ എന്ന മൂത്തേടത്ത് വീട്ടില്‍ ദേവസ്യ(65) യെയാണ് എക്‌സൈസ് പിടികൂടിയത്

മൂന്നിലവ് ഉപ്പിടുപാറയില്‍ ആളൊഴിഞ്ഞ ഭാഗത്ത് വീട് വാടകയ്‌ക്ക് എടുത്തായിരുന്നു ഇയാൾ ചാരായം ഉണ്ടാക്കിയിരുന്നത്‌ . വന്‍തോതില്‍ ചാരായം വാറ്റിയിരുന്ന ദേവസ്യ ആവശ്യക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ചരായം എത്തിച്ചു നല്‍കുമായിരുന്നു. ഇൻസ്റ്റാൾമെന്റ് വ്യവസ്ഥയിൽ പൈസ അടച്ചാല്‍ മതിയെന്നതിനാല്‍ ആവശ്യക്കാരും കൂടുതലായിരുന്നു. ഉപഭോക്താക്കള്‍ക്കിടയില്‍ നന്മമരം എന്നാണ് ദേവസ്യ അറിയപ്പെട്ടിരുന്നത്.

ഏറെ നാളായി എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു . നിരവധി കേസുകളിലെ പ്രതിയാണ് ദേവസ്യ. ഇയാളുടെ പക്കല്‍ നിന്ന് എട്ടു ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും ചാരായ നിര്‍മ്മാണ ഉപകരണങ്ങളും കണ്ടെത്തി.

Related Articles

Back to top button