KeralaLatest

കേരളത്തിലൂടെ ഓടുന്ന 44 ട്രെയിനുകള്‍ കൂടി റദ്ദാക്കി

“Manju”

കൊച്ചി: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കുറവായതിനാല്‍ കേരളത്തിലൂടെ ഓടുന്ന 44 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ദീര്‍ഘദൂര സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. രണ്ടാഴ്ചയ്ക്കിടയില്‍ കേരളത്തില്‍ മാത്രം 62 ട്രെയിനുകളാണ് റദ്ദാക്കിയത്.

മാവേലി, അമൃത, പരശുറാം എന്നിങ്ങനെ ഏതാനും പ്രതിദിന തീവണ്ടികള്‍ മാത്രമാണ് ഇപ്പോള്‍ സര്‍വിസ് നടത്തുന്നത്. എറണാകുളം- ആലപ്പുഴ, ആലപ്പുഴ- കൊല്ലം, കണ്ണൂര്‍- ഷൊര്‍ണൂര്‍, മംഗലാപുരം- ചെന്നൈ, കൊച്ചുവേളി- ഇന്‍ഡോര്‍, എറണാകുളം- ലോകമാന്യതിലക്, കൊച്ചുവേളി- പോര്‍ബന്തര്‍, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളംഷൊര്‍ണൂര്‍ എന്നീ സര്‍വിസുകളും നിര്‍ത്തിവച്ചു.

Related Articles

Back to top button