IndiaLatest

മൂന്നാം തരംഗം; വിദഗ്ധരെ കൂടിക്കാഴ്ചയ്‌ക്ക് വിളിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി

“Manju”

ബെംഗളൂരു: കൊറോണ വൈറസിന്റെ മൂന്നാം തരംഗവും കുട്ടികളെ ബാധിക്കാനുള്ള സാധ്യതയും വിശകലനം ചെയ്യാന്‍ വിദഗ്ധരെ അടിയന്തര കൂടിക്കാഴ്ചയ്‌ക്ക് വിളിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി. ഓഗസ്റ്റ് 23 മുതല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതിന് പിറകെയാണ് പുതിയ നീക്കം. ദക്ഷിണ കന്നഡയിലേക്ക് ഔദ്യോഗിക യാത്ര തിരിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കൂടിക്കാഴ്ച നടത്താന്‍ അടിയന്തരമായി തിരിച്ചെത്തുകയായിരുന്നു.

കുട്ടികള്‍ക്ക് സമ്പൂര്‍ണ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനായി പ്രഖ്യാപിച്ച വാത്സല്യ പദ്ധതി ഉഡുപ്പിയിലും ഹവേരിയിലും ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യസ്ഥിതിയും പോഷകാഹാര കുറവും പരിശോധിക്കുന്നതിന് ശൈശവാരോഗ്യ കാമ്പുകളും സംഘടിപ്പിച്ചു. എല്ലാ ജില്ലാ ആശുപത്രികളിലും കുട്ടികള്‍ക്കായുള്ള ഐസിയു സജ്ജീകരണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓഗസ്റ്റ് ഒന്നു മുതല്‍ 11 വരെയുള്ള കണക്കുപ്രകാരം കര്‍ണാടകയില്‍ 543 കുട്ടികളാണ് വൈറസ് ബാധിതരായത്. ഇതില്‍ 210 കുട്ടികള്‍ ഒമ്ബത് വയസിന് താഴെയുള്ളവരാണ്. കൗമാരക്കാരായ 333 കുട്ടികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നു. വാക്‌സിനേഷനെടുക്കാത്തവരുടെ പട്ടികയില്‍ ഏറ്റവും അധികമുള്ളത് കുട്ടികളായതിനാലാണ് മൂന്നാം തരംഗം അവരെ കൂടുതല്‍ ബാധിച്ചേക്കാമെന്ന മുന്നറിയിപ്പ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്നത്.

Related Articles

Back to top button