KeralaLatest

യാത്രാ പാസിന് വന്‍ തിരക്ക്

“Manju”

തിരുവനന്തപുരം: പോലീസിന്റെ യാത്രാ പാസിനായി വന്‍ തിരക്ക്. ഒരു രാത്രികൊണ്ട് അപേക്ഷിച്ചത് 40,000ല്‍ അധികം ആളുകളാണ്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യ യാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമേ പാസ് അനുവദിക്കുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള സംവിധാനം പൂര്‍ണ സജ്ജമായത്. 40,000ത്തോളം ആളുകളാണ് രാവിലെ വരെ അപേക്ഷ നല്‍കിയത്. പാസിനായി തിരക്ക് കൂടിയപ്പോള്‍ ഹാംഗ് ആവുകയും ചെയ്തു. ദിവസ വേതനക്കാര്‍ക്കും വീട്ടു ജോലിക്കാര്‍ക്കും പാസ് അനുവദിക്കും.

ഒഴിവാക്കാനാവാത്ത യാത്രയുള്ളവര്‍ക്ക് മാത്രമാണ് അനുമതി നല്‍കുക. നിര്‍മ്മാണ മേഖലയിലെ ആളുകളെ ജോലിയ്ക്ക് എത്തിയ്‌ക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമാണെന്നും ജോലിക്കാരെ പ്രത്യേക വാഹനത്തില്‍ ജോലിസ്ഥലത്ത് എത്തിക്കണമെന്നും പോലീസ് അറിയിച്ചു.

അതേസമയം അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പാസ് നല്‍കാനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. നാളെ മുതല്‍ കൂടുതല്‍ പോലീസിനെ സംസ്ഥാനത്ത് വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button