IndiaLatest

ചൈനീസ് സേനയുടെ കടന്നുകയറ്റം; പ്രതിരോധിച്ച്‌ ഇന്ത്യന്‍ സേന

“Manju”

ന്യുഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമം തുടരുന്നതായി റിപ്പോര്‍ട്ട്. അരുണാല്‍ പ്രദേശ് അതിര്‍ത്തിയിലാണ് കഴിഞ്ഞയാഴ്ച ചൈനീസ സേന കടന്നുകയറിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി ചെറുത്തതോടെ നേരിയ ഏറ്റുമുട്ടലും നടന്നതായാണ് റിപ്പോര്‍ട്ട്. യഥാര്‍ത്ഥ നിയന്ത്രണരേഖ (എല്‍എസി)യിലായിരുന്നു കടന്നുകയറ്റം. ഇരുസേനയും സ്വന്തം അതിര്‍ത്തിയില്‍ പട്രോളിംഗ് തുടരുകയാണെന്നും പ്രതിരോധ വകുപ്പുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞമാസം ഉത്തരാഖണ്ഡില്‍ ചൈനീസ് സേന യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ചുവെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ പെടുന്ന യാങ്‌സെയിലാണ് ചൈനീസ് സേന കടന്നുകയറിയത്. ഇതേതുടര്‍ന്ന് ഇരുസേനകളും തമ്മില്‍ ഏതാനും മണിക്കൂര്‍ നേരിയ സംഘര്‍ഷം ഉണ്ടായതായും കയ്യേറ്റ ശ്രമങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പത്ത് ദിവസങ്ങള്‍ക്കു മുന്‍പാണ് കടന്നുകയറ്റമുണ്ടായത്. ഇരുനൂറോളം ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചര്‍ച്ചകള്‍ക്കു ശേഷം ഇരു വിഭാഗവും യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നു പിന്മാറുകയും അവരവരുടെ മേഖലയില്‍ പട്രോളിംഗ് തുടരുകയുമായിരുന്നു. സൈനികര്‍ക്കോ പ്രതിരോധ ഉപകരണങ്ങള്‍ക്കോ നാശമുണ്ടായിട്ടില്ലെന്നും പ്രതിരോധ വകുപ്പ് വ്യക്തമാക്കി

Related Articles

Back to top button