IndiaKeralaLatest

യുവാവ് മിന്നലേറ്റ് മരിച്ചു;ആറു പേര്‍ക്ക് പരിക്ക്

“Manju”

കൊച്ചി: മൂവാറ്റുപുയില്‍ മരം വെട്ട് തൊഴിലാളിയായ യുവാവ് പണി കഴിഞ്ഞ് മടങ്ങവേ മിന്നലേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ആറു പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ ഒരാളുടെ നില ഗുരുതരം.പായിപ്ര ആട്ടയം നിരപ്പ് ഭാഗത്ത് തച്ചനോടിയില്‍ അവറാച്ചന്റെ മകന്‍ മനൂപ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജിജോ (42)യെ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്കേറ്റ മറ്റുള്ളവരായ മഠത്തില്‍ കുന്നേല്‍ ജിജോ (36), മഠത്തില്‍ കുന്നേല്‍ ജിജി (39), പാപ്പനേത്ത് നിതീഷ്‌കുമാര്‍ (29), തെരുവംകുന്നത്ത് ജോബി 40, വാഴക്കാലായില്‍ രാജു (52) എന്നിവരെ മൂവാറ്റുപുഴ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ്‌സംഭവം.
മേഖലയില്‍ കനത്ത മഴയും കാറ്റും മിന്നലും ഉണ്ടായിരുന്നു. മഴയില്‍നിന്ന് രക്ഷ തേടി ഇവര്‍ സമീപത്തെ ഷെഡില്‍ കയറി നിന്നു. ഇതിനിടെ ഉണ്ടായ ശക്തമായ മിന്നലാണ് ദുരന്തത്തിന് ഇടയാക്കിയത്. മിന്നലേറ്റവരെ സമീപ വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മനൂപിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

Related Articles

Back to top button