International

ബംഗ്ലാദേശ് പിന്തുടരുന്നത് സ്വന്തം നയങ്ങൾ

“Manju”

ധാക്ക : ക്വാഡ് സഖ്യത്തിൽ അംഗമാകുന്നതിനെതിരെ ഭീഷണി മുഴക്കിയെത്തിയ ചൈനയ്ക്ക് ഉഗ്രൻ മറുപടി നൽകി ബംഗ്ലാദേശ്. സ്വതന്ത്ര രാജ്യമെന്ന നിലയിൽ സ്വന്തം നയങ്ങളാണ് ബംഗ്ലാദേശ് പിന്തുടരുന്നതെന്ന് വിദേശകാര്യമന്ത്രി എ.കെ അബ്ദുൾ മൊമെൻ പറഞ്ഞു. ക്വാഡ് സഖ്യത്തിന്റെ ഭാഗമായാൽ ബംഗ്ലാദേശുമായുള്ള ഉഭയക്ഷി ബന്ധം ഇല്ലാതാക്കുമെന്നായിരുന്നു ചൈനയുടെ ഭീഷണി.

എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്ന കാര്യം ബംഗ്ലാദേശ് തീരുമാനിക്കുമെന്ന് മൊമെൻ പറഞ്ഞു. ക്വാഡിലേക്ക് ഇതുവരെ ആരും ക്ഷണിക്കുകയോ, ചേരണമെന്ന് ബംഗ്ലാദേശ് താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. എല്ലാകാര്യത്തിലും രാജ്യത്തിന് ആഭ്യന്തരമായ നയങ്ങളുണ്ട്. ചൈനയ്ക്ക് എന്ത് വേണമെങ്കിലും പറയാം. ഇത്തരം പ്രസ്താവനകൾ ബംഗ്ലാദേശ് സ്വാഗതം ചെയ്യാറില്ലെന്നും മൊമെൻ പ്രതികരിച്ചു.

ബംഗ്ലാദേശിലെ ചൈനീസ് അംബാസിഡർ ലി ജിമിംഗ് ആണ് ചൈനയ്‌ക്കെതിരെ ഭീഷണി മുഴക്കി രംഗത്ത് വന്നത്. ക്വാഡ് സഖ്യത്തിൽ പങ്ക് ചേർന്നാൽ അതിന്റെ ഭവിഷ്യത്തുകൾ ബംഗ്ലാദേശ് അനുഭവിക്കേണ്ടിവരും. ചൈനയും, ബംഗ്ലാദേശും തമ്മിലുള്ള ഉഭയക്ഷി ബന്ധം പതുക്കെ ഇല്ലാതാകും. ഒരു തരത്തിലും ബംഗ്ലാദേശ് ക്വാഡിൽ പങ്കാളിയാകണമെന്ന് ചൈന ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഭീഷണി.

ചൈനയ്ക്കെതിരെ, ഇന്ത്യ, അമേരിക്ക, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച സഖ്യമാണ് ക്വാഡ് . ഇന്തോ-പസഫിക് ഉൾപ്പെടെയുള്ള മേഖലകളിൽ ചൈനീസ് കടന്നു കയറ്റം വർദ്ധിച്ച സാഹചര്യത്തിലാണ് സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചത്. നിലവിൽ ഇന്ത്യയും, ബംഗ്ലാദേശും തമ്മിൽ ശക്തമായ ബന്ധമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് സഖ്യത്തിൽ ചേരുന്നതിനെതിരെ ചൈന രംഗത്ത് വന്നിരിക്കുന്നത്.

Related Articles

Back to top button