IndiaKeralaLatest

ഞാന്‍ മരിച്ചിട്ടില്ല, പൂര്‍ണ ആരോഗ്യവാൻ നടന്‍ മുകേഷ് ഖന്ന

“Manju”

ബോളിവുഡ് നടന്‍ മുകേഷ് ഖന്ന മരിച്ചെന്ന് തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് 62 കാരനായ താരം. ചൊവ്വാഴ്ചയോടെയാണ് താരത്തിന്റെ മരണ വാര്‍ത്ത സോഷ്യല്‍ മീഡില്‍ വൈറലായത്
. ഫേയ്സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താന്‍ ജീവനോടെയിരിക്കുന്ന വിവരം താരം അറിയിച്ചത്. ഞാന്‍ ആരോഗ്യവാനായി ഇരിക്കുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്. അഭ്യൂഹങ്ങളെല്ലാം തള്ളിക്കളയുകയാണ്.- താരം വിഡിയോയില്‍ പറഞ്ഞു. കൂടാതെ തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെ അദ്ദേഹം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
ഇത്തരം വ്യാജപ്രചരണം നടത്തുന്നവരെ ശിക്ഷിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. ഇതാണ് സോഷ്യല്‍ മീഡിയയുടെ പ്രശ്നം. മാനസിക വൈകല്യമുള്ള ഇത്തരം ആളുകള്‍ക്ക് എന്ത് ചികിത്സയാണ് നല്‍കേണ്ട്. ഇത്തരക്കാരെ ആരാണ് ശിക്ഷിക്കേണ്ടത്. ഇത്രയും മതി. ഇപ്പോള്‍ തന്നെ കൂടുതലായി. വ്യാജ വാര്‍ത്തകള്‍ അവസാനിപ്പിക്കാനുള്ള നടപടിയെടുക്കണം- മുകേഷ് ഖന്ന പറഞ്ഞു.

Related Articles

Back to top button