IndiaInternationalLatest

ഗർഭിണിയും അഞ്ച് വയസുള്ള കുട്ടിയും കൊല്ലപ്പെട്ടു

“Manju”

 

ഗാസ: ഗാസ മുനമ്പിൽ ഇസ്രയേലിന്റെ കനത്ത ബോംബാക്രമണം ഇന്നും തുടരുകയാണ്. സുരക്ഷ- പൊലീസ് കെട്ടിടങ്ങൾക്കു പുറമെ പലസ്തീൻ സായുധ സംഘങ്ങളുടെ താവളങ്ങളിലും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തിയതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു.
ഗാസ സിറ്റിയുടെ ടെൽ അൽ-ഹവ പരിസരത്ത്, ഒരു വീടിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു പുരുഷനും അയാളുടെ ഗർഭിണിയായ ഭാര്യയും അവരുടെ അഞ്ച് വയസുള്ള ആൺകുട്ടിയും കൊല്ലപ്പെട്ടു.
ഏറ്റവും പുതിയ ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള മരണസംഖ്യ 12 കുട്ടികളടക്കം 35 ആണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 233 പേർക്ക് പരിക്കേറ്റു.
അഞ്ച് ഇസ്രായേലികളും കൊല്ലപ്പെട്ടു. ഗാസയിൽ നിന്ന് ഇസ്രായേലിലെ വിവിധ സ്ഥലങ്ങളിലേക്ക് 1,500 ഓളം റോക്കറ്റുകൾ വിക്ഷേപിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തങ്ങൾ കയ്യേറിയ കിഴക്കൻ പ്രദേശങ്ങൾക്ക് സമീപം സൈന്യബലം വർദ്ധിപ്പിച്ചതായും ഇസ്രായേൽ സൈന്യം അറിയിച്ചു.

Related Articles

Back to top button