InternationalLatest

നേപ്പാളില്‍ കനത്ത മഴ

“Manju”

നേപ്പാളില്‍ പ്രളയം കനത്തു. ദിവസങ്ങളായി തുടരുന്ന മഴയില്‍ മണ്ണിടിച്ചിലും നാശനഷ്ടങ്ങള്‍ ഉണ്ടായി. ഇതുവരെ പ്രളയത്തില്‍ 132 പേരാണ് മരിച്ചിട്ടുള്ളത്. ”ഇതുവരെ 132 പേര്‍ പ്രളയം മൂലം മരിച്ചു, 128 പേര്‍ക്ക് പരിക്കേറ്റു. 53 പേരെ കാണാതായിട്ടുണ്ട്.

കനത്ത മഴയിലും വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും 988 കുടുംബങ്ങള്‍ക്ക് ജീവനോപാധികള്‍ നഷ്ടമായി”- നീപ്പാള്‍ ദുരിത നിവാരണ അതോറിറ്റി അറിയിച്ചു. മണ്‍സൂണ്‍ കാല ദുരന്തം നേപ്പാളില്‍ എല്ലാവര്‍ഷവും ആവര്‍ത്തിക്കാറുള്ളതാണ്.

പടിഞ്ഞാറന്‍ നേപ്പാളിലെ മായാഗഡി ജില്ലയില്‍ കഴിഞ്ഞ രണ്ട് ആഴ്ചയായി കനത്ത മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വീട് നഷ്ടപ്പെട്ടവരെ പ്രാദേശിക ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്അ. മായാഗഡിയില്‍ ഇരുപത്തി ഏഴ് പേര്‍ ഇതുവരെ മരിച്ചിട്ടുണ്ട്. നേപ്പാള്‍ സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ട്. കനത്ത മഴകാരണം രക്ഷപ്രവര്‍ത്തനത്തിന് തടസങ്ങളും നേരിടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Related Articles

Back to top button