KeralaLatest

അങ്കമാലിയില്‍ അച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ കുഞ്ഞ്​ ആശുപ​ത്രി വിട്ടു

“Manju”

സിന്ധുമോള്‍ ആര്‍

 

കോലഞ്ചേരി: അങ്കമാലിയില്‍ പിതാവിന്റെ മര്‍ദ്ദനത്തില്‍ തലക്ക്​ പരിക്കേറ്റ്​ ​ചികിത്സയില്‍ കഴിഞ്ഞ കുഞ്ഞ്​​ ആശുപത്രിവിട്ടു. സി.ഡബ്ല്യൂ.സിക്ക്​ കീഴിലെ പുല്ലുവഴിയിലെ കേന്ദ്രത്തിലേക്കാണ്​ കുഞ്ഞിനെ മാറ്റുക. രണ്ടുമാസം പ്രായമായ കുഞ്ഞ്​ ആഴ്​ചകളോളമായി കോല​ഞ്ചേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടായ സാഹചര്യത്തിലാണ്​ ഡിസ്​ചാര്‍ജ്​ അനുവദിച്ചത്​. തലയിലെ രക്തസ്രാ​വത്തെ തുടര്‍ന്ന്​ അബോധാവസ്​ഥയിലാണ്​ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്​. തുടര്‍ന്ന്​ ശാസ്​ത്രക്രിയ നടത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവം നീക്കം ചെയുന്നതിനാണ് ശസ്ത്രക്രിയ.

Related Articles

Back to top button