Malappuram

എടപ്പാളിലെ ജനകീയ ഹോട്ടലിലെ 20 രൂപയുടെ ഊണിൽ വിളമ്പുന്നത് പ്രിയ വിഭവങ്ങൾ

“Manju”

മലപ്പുറം: സംസ്ഥാന സർക്കാറിൻ്റെ വിശപ്പ് രഹിത കേരളം പദ്ധതിയിലാണ് എടപ്പാൾ പൊന്നാനി റോഡിൽ കെ എസ് എഫ് ഇ ഓഫീസിന് മുൻവശത്തായി ഈ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. ഉച്ചയൂൺ 20 രൂപയ്ക്കും ബിരിയാണി 60 രൂപയ്ക്കും ലഭിക്കുന്നു എന്നത് സാധാരണക്കാർക്കും ഭക്ഷണപ്രിയർക്കും സന്തോഷമേകുന്നതാണ്.
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്‍റെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കിയ വനിതാഗ്രൂപ്പുകള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്ക് സബ്സിഡി നല്‍കുന്ന പദ്ധതിയില്‍ ഭാഗമായി ആരംഭിച്ച ഹോട്ടലില്‍ ഉച്ചയൂണിന് 20/- രൂപയാണ് വില. മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും വിലക്കുറവുണ്ട്. എടപ്പാളിലെ ദയ കഫേശ്രീ കുടുംബശ്രീ ഗ്രൂപ്പിനാണ് നടത്തിപ്പ് ചുമതല. എടപ്പാള്‍ ഗ്രാമപഞ്ചായത്തിന്‍റെ കൂടി സഹകരണത്തോടെ നടത്തുന്ന കുടുംബശ്രീ ഹോട്ടലിന് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് സബ്സിഡി ഇനത്തില്‍ 3 ലക്ഷം രൂപ ഫണ്ട് അനുവദിച്ചു. ഹോം ഡെലിവറി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എടപ്പാളില്‍ പൊന്നാനി റോഡില്‍ ആരംഭിച്ച ഹോട്ടല്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ ശ്രീമതി കെ. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. എടപ്പാള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ പി.പി ബിജോയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. പി.പി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി പി. ലീല, ശ്രീമതി കെ. രജനി, വാര്‍ഡ് മെമ്പര്‍ ശ്രീജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ കെ.വി വേലായുധൻ, എൻ. ഷീജ, ബ്ലോക്ക് അംഗങ്ങളായ എം.എ നവാബ്, കോഹിനൂർ മുഹമ്മദ്, അബ്ദുൽ സലാം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.പി രാമദാസ്, വ്യവസായ വികസന ഓഫീസര്‍ ശ്രീ മുഹമ്മദ് ഫവാസ് പി.എ, സി.ഡി.എസ് പ്രസിഡന്‍റ് ശ്രീമതി അംബുജ ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Back to top button