IndiaKeralaLatest

ഡോ.ഷാഹിദ് ജമീല്‍ രാജിവെച്ചു

“Manju”

സര്‍ക്കാരിനെ വിമര്‍ശിച്ച ഡോ. ഷാഹിദ് ജമീൽ കോവിഡ് വിദഗ്ധസമിതി അധ്യക്ഷസ്ഥാനം  രാജിവെച്ചു | Top Virologist Shahid Jameel Quits Covid Panel After  Criticising Government

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ്-19 വിദഗ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്നും മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു. ഇന്ത്യന്‍ സാര്‍സ് കോവി-2 ജീനോമിക് കണ്‍സോഷിയ എന്ന കൊവിഡ്-19 വഗഭേദങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച ഉപദേശകസമിതിയില്‍ നിന്നും വെള്ളിയാഴ്ച്ച രാജിവെച്ചതായി അദ്ദേഹം അറിയിക്കുകയായിരുന്നു.
കൊവിഡ്-19 രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ബി.1.617 വകഭേദം രാജ്യത്ത് പടരുന്നതായി മാര്‍ച്ച് ആദ്യം തന്നെ ഷാഹിദ് ജമീലിന്റെ നേതൃത്വത്തിലുള്ള സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് കാര്യമായ പരിഗണന നല്‍കിയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
രാജി ശരിയായ തീരുമാനമാണെന്നും ഇതില്‍ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും ജമീല്‍ എന്‍ഡിടിവിയോട് പ്രതികരിച്ചു. രാജിയുടെ കാരണം പറയാന്‍ താന്‍ ബാധ്യസ്ഥനല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
നേരത്തെ ഡോ ജമീല്‍ ദ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ രാജ്യത്തെ കൊവിഡ്-19 പ്രതിരോധത്തെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. കുറഞ്ഞ പരിശോധന നിരക്ക്, വാക്‌സിന്‍ ദൗര്‍ലഭ്യം, വാക്‌സിനേഷന്റെ മെല്ലെപോക്ക് തുടങ്ങിയ കാര്യങ്ങള്‍ ലേഖനത്തില്‍ വിഷയമായി.
ഇതിന് പുറമേ ഇന്ത്യയില്‍ കൊവിഡ് വൈറസ് രണ്ടാം തരംഗം ജൂലൈ വരെ ഉണ്ടാകും എന്നും ഷാഹിദ് ജമീല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നില്ലെന്നും അതേപോലെ നില്‍ക്കുകയാണെന്നും എണ്ണം കുറയാന്‍ താമസം എടുക്കുമെന്നും ജമീല്‍ കൂട്ടിചേര്‍ത്തു.

Related Articles

Back to top button