വിദേശത്തേക്ക് കൊറിയറായി കഞ്ചാവ് കടത്താന്‍ ശ്രമം; യുവാവ് പിടിയില്‍
സിന്ധുമോള്‍ . ആര്
കൊച്ചി : വസ്ത്രങ്ങള്‍ക്കൊപ്പം വിദേശത്തേക്ക് കൊറിയറായി കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍ . വാഗമണ്‍ പുതുവിളാകത്ത് അജീഷ് ശശിധരന് (25) ആണ് പിടിയിലായത് . എറണാകുളം എ.എല്‍. ജേക്കബ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കൊറിയര്‍ സര്‍വീസ് സ്ഥാപനം വഴിയാണ് ഇയാള്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.
റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൂന്നര കിലോ കഞ്ചാവാണ് പോലീസ് കണ്ടെടുത്തത് . ദുബായിലെ വിലാസത്തിലേക്കുള്ള ട്രാക്ക് സ്യൂട്ട്, ടീ ഷര്‍ട്ട് അടക്കമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്ന നിലയിലാണ് കഞ്ചാവ് അടങ്ങിയ പാഴ്സല്‍ പ്രതി കൊറിയര്‍ സ്ഥാപനത്തില്‍ എത്തിച്ചത്. കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി ഓരോ തുണിത്തരങ്ങളോടൊപ്പം സ്കാനിംഗില്‍ കണ്ടെത്താന്‍ കഴിയാത്ത വിധത്തിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.