Kerala

ഓൺലൈൻ ഇടപാടുകൾക്ക് യാത്രക്കാരിൽ നിന്ന് അധികതുക ഈടാക്കുന്ന നടപടി റയിൽവേ അവസാനിപ്പിക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് (FoR)

“Manju”

കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ഓൺലൈൻ ഇടപാടുകൾക്ക് പല ഇളവുകളും നല്കി പ്രോത്സാഹിപ്പിക്കാൻ സർക്കാരും മറ്റ് ഏജൻസികളും നടപടികൾ സ്വീകരിച്ചു വരുന്ന ഇക്കാലത്ത്  ഇതൊന്നും റയിൽവേ കണ്ടിലെന്ന് നടിക്കുന്നു എന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി.

തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേയ്ക്ക് റെയിൽവേ ടിക്കറ്റ് കൗണ്ടർ വഴി ടിക്കറ്റെടുത്താൽ 80 രൂപ ഈടാക്കുമ്പോൾ  ഇത് ഗൂഗിൾ പേ ഉപയോഗിക്കുന്നവർക്ക് 103 രൂപയും IRCTC വഴി ബുക്ക് ചെയ്താൽ 120 രൂപയും ആണ്.

ഓൺലൈൻ ഇടപാടുകൾ നടത്തുന്ന യാത്രക്കാർക്ക് നൽകുന്ന  ശിക്ഷയെന്നോണം അധികതുക ഈടാക്കി ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികൾ ഈ കോവിഡ് കാലത്തെങ്കിലും റയിൽവേ അവസാനിപ്പിക്കണമെന്ന് ‘ഫ്രണ്ട്സ് ഓൺ റെയിൽസ്’ യാത്രക്കാർക്ക് വേണ്ടി ആവശ്യപ്പെട്ടു.

Related Articles

Back to top button