InternationalLatest

ഹജ്ജ് തീര്‍ത്ഥാടനം: അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ

“Manju”

സിന്ധുമോൾ. ആർ

ന്യൂഡല്‍ഹി: 2021ലെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കും. അപേക്ഷകള്‍ ഡിസംബര്‍ പത്തിന് മുമ്പ്  നല്‍കണമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് നീട്ടി. ജനുവരി 10 വരെ തീര്‍ത്ഥാടകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ 10 ആയി കുറച്ചിട്ടുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, ശ്രീനഗര്‍ എന്നിവയാണ് രാജ്യത്തെ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍. നേരത്തെ രാജ്യത്തൊട്ടാകെ 21 എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ ഉണ്ടായിരുന്നു.

സൗദി അറേബ്യ ഗവണ്‍മെന്റില്‍ നിന്നുള്ള പ്രതികരണത്തെ തുടര്‍ന്ന് വിശദമായ ചര്‍ച്ചയ്ക്കുശേഷം, എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അടിസ്ഥാനമാക്കി ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ചെലവും കുറച്ചിട്ടുണ്ട്. ഇതനുസരിച്ച്‌ അഹമ്മദാബാദ്,മുംബൈ എന്നീ എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്നും 3,30,000 രൂപയും ബംഗളൂരു, ലഖ്നോ, ഡല്‍ഹി,ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും 3,50,000 രൂപയും, കൊച്ചി, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്നും 3,60,000 രൂപയും, കൊല്‍ക്കത്തയില്‍ നിന്ന് 3,70,000 രൂപയും ഗുവാഹത്തിയില്‍ നിന്ന് നാല് ലക്ഷം രൂപയുമാണ് ചെലവ് കണക്കാക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യന്‍ ഗവണ്‍മെന്റിന്റെയും ഇന്ത്യ ഗവണ്‍മെന്റിന്റെയും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും 2021 ജൂണ്‍-ജൂലൈ മാസങ്ങളിലായുള്ള തീര്‍ത്ഥാടന നടപടികള്‍ ക്രമീകരിക്കുക.

Related Articles

Back to top button