IndiaLatest

ഇറക്കുമതി തീരുവയിലെ ഇളവ് സെപ്റ്റംബര്‍ 30വരെ നീട്ടി

“Manju”

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവയും ഹെല്‍ത്ത് സെസും ഒഴിവാക്കിയത് സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്രം. ഓഗസ്റ്റ് 31വരെയായിരുന്നു നേരത്തെ ഇളവ് അനുവദിച്ചിരുന്നത്.

കോവിഡ് വാക്‌സിന്‍, ഓക്‌സിജന്‍ നിര്‍മ്മാണ സാമഗ്രികള്‍ തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി രണ്ടാം തവണയാണ് നീട്ടുന്നത്. രാജ്യത്ത് പലയിടത്തും കോവിഡ് വ്യാപന തോത് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പൊതുതാല്‍പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസിന്റെ രണ്ടാംതരംഗം മൂലം രാജ്യത്ത് നിരവധി ജീവനുകള്‍ പൊലിയുകയും ഓക്‌സിജന്‍ക്ഷാമം രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചത്. മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജന്‍, ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകള്‍, വെന്റിലേറ്റര്‍, ജനറേറ്റര്‍, തുടങ്ങിയവയുടെ ഇറക്കുമതിക്കായിരുന്നു ഇളവ് നല്‍കിയത്.

Related Articles

Back to top button