KeralaLatest

ചിത്രയെ വിമര്‍ശിച്ചു, പിന്നാലെ സൈബര്‍ ആക്രമണം; ഗായക സംഘടനയില്‍നിന്ന് രാജിവച്ച് സൂരജ് സന്തോഷ്

“Manju”

തിരുവനന്തപുരം: സിനിമാ ഗായകരുടെ സംഘടനയായ ‘സമ’യില്‍നിന്നു (സിങ്ങേഴ്‌സ്
അസോസിയേഷന്‍ ഒഫ്മലയാളം മൂവിസ്) രാജിവച്ച് സൂരജ്‌സന്തോഷ്. സൈബര്‍ ആക്രമണത്തില്‍ തന്നെ സംഘടന പിന്തുണച്ചില്ല എന്നു വ്യക്തമാക്കിയാണ് രാജി. അയോധ്യ രാമക്ഷേത്ര വിവാദത്തില്‍ ഗായിക കെ.എസ്.ചി ത്രയെ സൂരജ് വിമര്‍ശിച്ചി രുന്നു.
ഇതിനു പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം.

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ എല്ലാവരും വീടുകളില്‍ വിളക്ക് തെളിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നുമുള്ള ചിത്രയുടെ വാക്കുകളെയാണു സൂരജ് വിമര്‍ശിച്ചത്. ചിത്രയെപ്പോലെയുള്ളകപടമുഖങ്ങള്‍ ഇനിയും അഴിഞ്ഞു വീഴാനുണ്ടെന്നും എത്ര ചിത്രമാര്‍
തനിസ്വരൂപം കാട്ടാനിരിക്കുന്നു എന്നുമായിരുന്നു സൂരജിന്റെ പ്രതികരണം.

തനിക്കെതിരെ ഇപ്പോള്‍ സംഘടിത സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും. ഇതിനു മുന്‍പും ആക്രമണം ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണ എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണെന്നും സമൂഹമാധ്യമത്തിലൂടെ സൂരജ ്പറഞ്ഞിരുന്നു. നിയമനടപടികള്‍ സ്വീകരിക്കുമെന്നു വ്യക്തമാക്കിയ സൂരജ് താന്‍ തളരില്ല, തളര്‍ത്താന്‍
പറ്റില്ല എന്നും കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button