IndiaLatest

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്തും

നിലവില്‍ 18 ആണ് പ്രായം

“Manju”

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്തുന്നത് സംബന്ധിച്ച നിയമഭേദഗതി ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ നടത്തുമെന്ന് സൂചന.ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രി സഭ നിയമഭേദഗതി തീരുമാനം അംഗീകരിച്ചിരുന്നു.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച്‌ പഠിക്കാന്‍ സാമൂഹ്യപ്രവര്‍ത്തകയായ ജയ ജയ്റ്റിലിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ അദ്ധ്യക്ഷയായ കര്‍മ സമിതി വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ശൈശവ വിവാഹ നിരോധന നിയമത്തിലും സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയമത്തിലുമാണ് ഭേദഗതികള്‍ കൊണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
പതിനാല് വയസായിരുന്നു മുന്‍പ് പെണ്‍കുട്ടികളുടെ വിവാഹ പ്രായം പിന്നീട് അത് പതിനെട്ടാക്കി.ഇതാണ് ഇരുപത്തിയൊന്നായി ഉയര്‍ത്തുന്നത്.
മാതൃമരണ നിരക്ക് കുറയ്‌ക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുക,വിളര്‍ച്ചയും പോക്ഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹ പ്രായം ഉയര്‍ത്തുന്നതിന്റെ ലക്ഷ്യങ്ങളായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നത്.
സാമ്ബത്തികവും വിദ്യാഭ്യാസപരവുമായ പിന്നോക്കാവസ്ഥയാണ് ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Back to top button