IndiaLatest

ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിന് കൊവിഡ്

“Manju”

ചണ്ഡിഗഡ്: ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ചണ്ഡിഗഡിലുള‌ള വീട്ടില്‍ ഐസൊലേഷനിലാണെന്ന് അദ്ദേഹം അറിയിച്ചു. 91കാരനായ മില്‍ഖാ സിംഗിന് രോഗലക്ഷണങ്ങളില്ല. വീട്ടിലെ സഹായികള്‍ കൊവിഡ് പോസി‌റ്റീവായതിനെ തുടര്‍ന്ന് മില്‍ഖാ സിംഗും കുടുംബവും കൊവിഡ് പരിശോധന നടത്തി. മ‌റ്റെല്ലാവര്‍ക്കും നെഗ‌റ്റീവാണെന്നും തനിക്ക് പോസി‌റ്റീവാണെന്നും മില്‍ഖാ സിംഗ് അറിയിച്ചു.

തനിക്ക് ചുമയോ പനിയോ ഒന്നുമില്ലെന്നും മൂന്ന് നാല് ദിവസങ്ങള്‍ക്കകം രോഗമുക്തനാകുമെന്ന് ഡോക്‌ടര്‍ പറഞ്ഞതായും മില്‍ഖാ സിംഗ് അറിയിച്ചു. ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നും കഴിഞ്ഞ ദിവസവും താന്‍ പതിവ് വ്യായാമം ചെയ്‌തതാണെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് തവണ ഏഷ്യന്‍ ഗെയിസില്‍ സ്വര്‍ണമെഡല്‍ നേടിയ മില്‍ഖാ സിംഗ് 1960ലെ ഒലിംപിക്‌സില്‍ 400 മീ‌റ്റര്‍ ഓട്ടത്തില്‍ 0.01 സെക്കന്റിന്റെ വ്യത്യാസത്തിലാണ് നാലാമതായത്. അദ്ദേഹത്തിന്റെ മകന്‍ ജീവ് മില്‍ഖാ സിംഗ് പ്രശസ്‌ത ഗോള്‍ഫ് താരമാണ്.

Related Articles

Back to top button