KeralaLatest

ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനം പുതുക്കി, ഇളവുകള്‍ ഗ്രീന്‍ സോണില്‍ മാത്രം;

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. സംസ്ഥാനത്തിന്റെ സ്ഥിതിഗതിക്കനുസരിച്ച് ഗ്രീന്‍ സോണുകളില്‍ കേന്ദ്രം നല്‍കിയ ഇളവുകള്‍ വെട്ടിച്ചുരുക്കുന്നതാണ് പുതിയ മാര്‍ഗനിര്‍ദേശം. ഗ്രീന്‍ സോണുകള്‍ക്ക് മാത്രമേ ഇളവുകള്‍ നല്‍കുകയുള്ളൂവെന്ന് പുതിയ മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.

റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ തുടരും . ഓറഞ്ച് സോണുകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതാണ്. ഗ്രീന്‍ സോണിലും സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.

ഗ്രീന്‍ സോണുകളിലെ ഇളവുകള്‍/നിയന്ത്രണങ്ങള്‍

• പൊതുഗതാഗതം അനുവദിക്കില്ല.
• സ്വകാര്യവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടില്‍ കൂടുതല്‍ ആളുകളുടെ യാത്ര അനുവദിക്കില്ല.
• ടൂവീലറുകളില്‍ പിന്‍സീറ്റ് യാത്ര പരമാവധി ഒഴിവാക്കണം, അത്യാവശ്യ സര്‍വീസുകള്‍ക്ക് പോകുന്നവര്‍ക്ക് ഇളവ്.
• ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ക്ക് നിരോധനം
• സിനിമാടാക്കീസ് ആരാധാനാലയങ്ങള്‍ എന്നിവയിലെ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും
• പാര്‍ക്കുകള്‍, മദ്യശാലകള്‍ അനുവദിക്കില്ല.
• അവശ്യസര്‍വീസ് അല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി മെയ് 17 വരെ പ്രവര്‍ത്തിക്കുന്നതാണ്. ശനിയാഴ്ച അവധി.
• ഗ്രൂപ്പ് എ,ബി-50 ശതമാനം ഉദ്യോഗസ്ഥര്‍, ഗ്രൂപ്പ് സി,ഡി-33 ശതമാനം ഉദ്യോഗസ്ഥരും ഹാജരാവണം.
• വിവാഹം/ മരണം ചടങ്ങുകളില്‍ ഇരുപതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നത് അനുവദനീയമല്ല.
മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍ തുറക്കരുത്
• വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുത്, പരീക്ഷാനടത്തിപ്പിനായി നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാം

അനുവദിക്കുന്നവ
• ഗ്രീന്‍ സോണുകളില്‍ കടകളുടെ പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ മാത്രം. അകലം സംബന്ധിച്ച് നിബന്ധനകള്‍ പാലിക്കണം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.
• ഞായാറാഴ്ച എല്ലാ സോണുകളിലും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും.
• ഗ്രീന്‍ സോണുകളിലെ സേവനമേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസം പരമാവധി 50% ജീവനക്കാര്‍. ഓറഞ്ച് സോണില്‍ നിലവിലെ സ്ഥിതി തുടരും
• ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍ക്ക് പാഴ്‌സല്‍ സര്‍വീസ് നടത്താം. സമയക്രമം നിലവിലേത് തുടരും.
• ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങള്‍ക്ക് പരമാവധി അഞ്ച് ജീവനക്കാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കാം. ഇളവ് ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ക്ക് മാത്രം ബാധകമാണ്.
• ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിലവില്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളില്‍ അനുവദിക്കപ്പെട്ടിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കാവുന്നതാണ്.

Related Articles

Leave a Reply

Back to top button