InternationalLatest

സൗദിയില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ്

“Manju”

ജിദ്ദ: സൗദിയില്‍ ഗുരുതര രോഗികളുടെ എണ്ണം 57 ആയി കുറഞ്ഞു. പുതുതായി 93 രോഗികളും 257 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,52,572ഉം രോഗമുക്തരുടെ എണ്ണം 7,39,037ഉം ആയി.

പുതുതായി ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇതുവരെയുള്ള ആകെ മരണം 9,069 ആയി. നിലവില്‍ 4,466 പേര്‍ രോഗം ബാധിച്ച്‌ ചികിത്സയിലുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു.

 

Related Articles

Back to top button