IndiaLatest

പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ എസ്.ബി.ഐ

“Manju”

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ തങ്ങളുടെ ബാങ്ക് ശാഖകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ എസ്.ബി.ഐ. അക്കൗണ്ടുടമകള്‍ക്ക് മറ്റു ബ്രാഞ്ചുകളില്‍നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി ഉയര്‍ത്തിയതാണ് പ്രധാന മാറ്റം. ഇതനുസരിച്ച്‌ അക്കൗണ്ടുടമകള്‍ക്ക് ചെക്ക് ഉപയോഗിച്ച്‌ മറ്റുശാഖകളില്‍നിന്ന് പണം പിന്‍വലിക്കാനുള്ള പരിധി 50,000 രൂപയില്‍നിന്ന് ഒരു ലക്ഷമാക്കി ഉയര്‍ത്തി.

ബാങ്കിലെ പിന്‍വലിക്കല്‍ ഫോം ഉപയോഗിച്ച്‌ മറ്റുശാഖകളില്‍നിന്ന് പിന്‍വലിക്കാവുന്ന പരിധി 5,000 രൂപയില്‍നിന്ന് 25,000 രൂപയായും വര്‍ദ്ധിപ്പിച്ചു. ഇതര ബ്രാഞ്ചുകളില്‍ ചെക്ക് ഉപയോഗിച്ച്‌ തേര്‍ഡ് പാര്‍ട്ടികള്‍ക്ക് പണം പിന്‍വലിക്കാനും അനുമതി നല്‍കി.

Related Articles

Back to top button