KeralaLatest

നസ്രിയയ്ക്ക് പിറന്നാൾ ആശംസകളുമായി പൃഥ്വിയും ദുല്‍ഖറും

“Manju”

സിന്ധുമോൾ. ആർ

പ്രേക്ഷക ഹൃദയം കീഴടക്കിയ ചലച്ചിത്രതാരമാണ് നസ്രിയ. സിനിമ മേഖലയില്‍ ഉള്‍പ്പടെ നിരവധി സുഹൃത്തുക്കള്‍ ഉണ്ട് നസ്രിയയ്ക്ക്. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി എത്തുകയാണ് ചലച്ചിത്രതാരങ്ങള്‍. സിനിമ മേഖലയില്‍ നസ്രിയയ്ക്ക് ഏറ്റവും അടുപ്പമുള്ള താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ദുല്‍ഖര്‍ സല്‍മാനും.

കുഞ്ഞി എന്നാണ് നസ്രിയയെ ദുല്‍ഖര്‍ വിളിക്കുന്നത്. തന്റെ പ്രിയപ്പെട്ട കുഞ്ഞിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. അത്തരത്തില്‍ നസ്രിയയുമായി വളരെ അടുപ്പം കാത്തുസൂക്ഷിക്കുന്നവരാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും. അനിയത്തിക്കുട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നതിനൊപ്പം മൂവരും ചേര്‍ന്നുള്ള ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. നസ്രിയയ്‌ക്കൊപ്പം സഹോദരന്‍ നവീനിന്റെയും പിറന്നാള്‍ ഇന്നാണ്.

Related Articles

Back to top button