InternationalLatest

ലോകകപ്പ്: ടിക്കറ്റില്ലാത്ത, ക്ഷണിക്കപ്പെട്ടവർക്ക് പ്രവേശനഫീസ് 500 റിയാൽ

“Manju”

ദോഹ ; ലോകകപ്പ് മത്സര ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്കൊപ്പം ടിക്കറ്റില്ലാത്ത ക്ഷണിക്കപ്പെട്ട ആരാധകർക്ക് ഖത്തറിലേയ്ക്കുള്ള പ്രവേശന ഫീസ് 500 റിയാൽ. ക്ഷണിക്കപ്പെട്ട 3 പേരിൽ 12 വയസിൽ താഴെയുള്ള കുട്ടികളുണ്ടെങ്കിൽ അവർക്ക് പ്രവേശനം സൗജന്യമാണ്. 12ന് മുകളിൽ പ്രായമുള്ളവർക്ക് 500 റിയാൽ വീതമാണ് ഫീസ്. ഹയാ മൊബൈൽ ആപ്പിലൂടെ ഫീസ് അടയ്ക്കാം. ലോകകപ്പ് മത്സര ടിക്കറ്റിന്റെ അവസാന ഘട്ട വിൽപന പ്രഖ്യാപിക്കുന്നതോടെ ഈ സേവനം ലഭ്യമാകും.

ഒരു ഹയാ കാർഡ് ഉടമയ്ക്ക് മത്സര ടിക്കറ്റില്ലാത്ത 3 പേരെ വരെ ഖത്തറിലേയ്ക്ക് കൊണ്ടുവരുന്നതിനുള്ള 1+3 പോളിസി അടുത്തിടെയാണ് ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അധികൃതർ പ്രഖ്യാപിച്ചത്.

ഹയാ കാർഡ് ഉടമ 3 പേരുടെ വിവരങ്ങൾ ഹയാ കാർഡുമായി ലിങ്ക് ചെയ്യണം. നവംബർ 20 മുതൽ ഡിസംബർ 6 വരെയുള്ള ഗ്രൂപ്പ് ഘട്ടത്തിനിടെയാണ് ഹയാ കാർഡ് ഉടമയ്ക്ക് ഒപ്പമുള്ള 3 പേർക്ക് ഫാൻ സോണുകളിലും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലുമായി നടക്കുന്ന ലോകകപ്പ് കാഴ്ചകൾ ആസ്വദിക്കാൻ അവസരം ലഭിക്കുക.

Related Articles

Back to top button