IndiaKeralaLatest

കോവിഡ്,  സാമ്പത്തിക ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് താങ്ങായി കേന്ദ്ര തൊഴില്‍ മന്ത്രാലയം

“Manju”

 

ന്യൂഡല്‍ഹി: കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ രാജ്യത്തെ ​കേന്ദ്രസര്‍കാര്‍ ജീവനക്കാരുടെ വി ഡി എ ഉയര്‍ത്തി. 105 രൂപ മുതല്‍ 210 രൂപയായാണ്​ വി ഡി എ വര്‍ധിക്കുകയെന്ന്​ കേന്ദ്ര തൊഴില്‍ മന്ത്രാലയം.

1.5 കോടി തൊഴിലാളികള്‍ക്കാണിതിന്റെ ഗുണം ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്​ വര്‍ധനവുണ്ടാകുന്നത്. വി ഡി എ വര്‍ധിച്ചതോടെ തൊഴിലാളികളുടെ ദിവസവേതനവും ഉയരും.

കോവിഡ് പശ്ചാത്തലത്തില്‍ സാമ്ബത്തിക പ്രയാസം അനുഭവിക്കുന്ന തൊഴിലാളികള്‍ക്ക് താങ്ങാവുന്നതാണ്​ തീരുമാനമെന്ന്​ തൊഴില്‍ വകുപ്പ് മന്ത്രി സന്തോഷ് ഗംഗ്വാര്‍ അറിയിച്ചു. റെയില്‍വേ, ഖനികള്‍, തുറമുഖങ്ങള്‍ തുടങ്ങി കേന്ദ്ര സര്‍കാറിന്‍റെ നിയന്ത്രണത്തിലുള്ള എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇത്​ നടപ്പിലാക്കും.

ഖനികളില്‍ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നവരില്‍ 539 മുതല്‍ 840വരെയായി ദിനവരുമാനം ഉയരും. നിര്‍മാണ മേഖല, കാര്‍ഷിക രംഗം, ശുചീകരണ തൊഴിലാളികള്‍, സുരക്ഷ ജീവനക്കാര്‍, ചുമട്ടുതൊഴിലാളികള്‍ എന്നിവര്‍ക്കും ഇതിന്റെ ഗുണം ലഭ്യമാകും.

കരാര്‍ തൊഴിലാളികള്‍ക്കുള്‍പെടെ ഇത് ബാധകമാകും. മാസത്തില്‍ 2000ത്തിനും 5000ത്തിനും ഇടയിലുള്ള വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button