KeralaLatest

ജീവന്റെ അവകാശമാണ് സന്ന്യാസത്തിന്റെ അടിസ്ഥാനം – ജനനി കൃപ ജ്ഞാനതപസ്വിനി

“Manju”

പോത്തൻകോട് : ഗുരുവുമായുള്ള ജന്മാന്തര അടുപ്പമാണ് ഓരോരുത്തരേയും ആശ്രമത്തിലേക്ക് അടുപ്പിക്കുന്നതും ഓരോരുത്തരും ഓരോ വിധത്തിൽ ആശ്രമത്തിലെത്തപ്പെടുന്നതുമെന്ന് ജനനി കൃപ ജ്ഞാനതപസ്വിനി. സന്ന്യാസത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഗുരു പറഞ്ഞത് അത് അവരുടെ ജീവന്റെ അവകാശമാണ് എന്നാണ്. സന്ന്യാസി അഷ്ട അഹങ്കാരങ്ങളെ അഷ്ടൈശ്വരങ്ങളായി മാറ്റണം, ഗുരുവിൻെറ കർമ്മവും,ധർമ്മവും കൊണ്ട് സാക്ഷാത്ക്കരിച്ച ഉത്തമമായ മാതൃകയാണ് അഭിവന്ദ്യ ശിഷ്യപൂജിത.

 ഏതു പ്രതിസന്ധി വന്നാലും ഇളകാത്ത സ്ഥൈര്യം, ഏതുകോണിലിരുന്നാലും ആശ്രമത്തിൻെറ കാര്യങ്ങൾ അറിയുക, ഇങ്ങനെയൊക്കെയുള്ള ഗുണംആർജ്ജിക്കണം സന്യാസി. ഗുരുധർമ്മപ്രകാശസഭയിലെ അംഗങ്ങളുടെ ഊർജ്ജം രക്ഷകർത്താക്കളുടെ പ്രാർത്ഥനയാണ് എന്നും ജനനി കൂട്ടിച്ചേർത്തു.


39-
ാമത് സന്യാസദീക്ഷ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നാലാം ദിനത്തിലെ സത്സംഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ പ്രിൻസപ്പൽ കൂടിയായ ജനനി കൃപ ജ്ഞാനതപസ്വിനി. ആദ്യസന്യാസദീക്ഷയെക്കുറിച്ച് ജനനി ഓർമ്മിച്ചു. സന്ന്യാസ ദീക്ഷയോടനുബന്ധിച്ച് പ്രസാദം ഉണ്ടാക്കി വിതരണം ചെയ്യുവാനായിരുന്നു ഗുരു വാക്ക് . ആഹാരത്തിനുപോലും പ്രയാസം അനുഭവിക്കുന്ന കാലം. ബ്രെഡ്കൊണ്ട് പ്രസാദം ഉണ്ടാക്കാം എന്ന ചിന്ത വന്നപ്പോൾ തന്നെ അതിശയകരമായി ബ്രെഡ് കടയിലെ വാൻ മുന്നിൽ വന്നു നിൽക്കുകയും, അന്ന് ധാരാളം ബ്രെഡ് കൊണ്ട് ഗുരു പറഞ്ഞതുപോലെ പ്രസാദം ഉണ്ടാക്കി വിതരണം ചെയ്യുകയും ചെയ്തു. സമയത്തിനും കാലത്തിനുമനുസരിച്ച് ഗുരുഎല്ലാം നൽകിക്കൊള്ളുമെന്നതിന് ഇത് തെളിവാണെന്നും ജനനി പറഞ്ഞു.


തൻെറ ജീവൻ തിരിച്ചു കിട്ടിയ അതിതീക്ഷണമായ അനുഭവം ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റിലെ പി.മുരുകൻ പങ്കുവെച്ചു.തൻെറ അച്ഛൻെറ ഹൃദയഭേദകമായ അനുഭവത്തിലൂടെ തങ്ങളുടെ കുടുംബത്തെ ഗുരുമാർഗ്ഗത്തിലേക്ക് നയിക്കപ്പെട്ടു എന്ന അനുഭവം ലക്ഷിപുരം യൂണിറ്റിലെ ബി.ഷാജി ഓർമ്മിച്ചു.
ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രൺ (ഹ്യുമൻ റിസോഴ്സസ്) കെ.ആർ.എസ്.നായർ സ്വാഗതവും വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം സീനിയർ കൺവീനർ ഇ.സജീവൻ കൃതജ്ഞതയും അർപ്പിച്ചു.

Related Articles

Back to top button