KozhikodeLatest

ഗോതമ്പ് ചാക്കിന് ‘മുഴ’: തുറന്നുനോക്കിയപ്പോള്‍ കണ്ടത്.. !

“Manju”

കോഴിക്കോട് : വടകര വില്യാപ്പള്ളിയില്‍ സപ്ലൈകോയുടെ എന്‍എഫ്‌എസ്‌എ ഗോഡൗണില്‍ ഗോതമ്പ് ചാക്കിലെ മുഴ കണ്ട് അഴിച്ചു നോക്കിയ തൊഴിലാളികള്‍ക്ക് കിട്ടിയത് ഉപയോഗിച്ച ഒരു ജോടി ചെരുപ്പ്.
ചാക്ക് ഒന്നു തുറന്നു നോക്കാമെന്നായി തൊഴിലാളികള്‍. ഇതുപ്രകാരം ചാക്കിലെ തുന്നലുകള്‍ ഓരോന്നായി അഴിച്ചെടുത്തു. അപ്പോഴാണ് ചാക്കില്‍ രണ്ടു ചെരുപ്പുകള്‍ കണ്ടത്. ഉടനെ ഇതെടുത്തു മാറ്റുകയായിരുന്നു.സാധാരണയായി തുന്നിക്കെട്ടിയ ചാക്കില്‍നിന്ന് പാന്‍പരാഗ്, കടലാസു കഷ്ണങ്ങള്‍, ഉപയോഗിച്ച പേപ്പറുകള്‍ തുടങ്ങിയവ കിട്ടാറുണ്ടെന്നു പറയുന്നു. മധ്യപ്രദേശില്‍നിന്നും നല്ലപോലെ പായ്ക്ക് ചെയ്തു വന്നതാണ് ഗോതമ്പ്.
എന്തായാലും സംശയം തോന്നി ഇവിടെനിന്നും നോക്കിയതിനാല്‍ ചെരുപ്പു നേരത്തേ പുറത്തെടുക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് അധികൃതര്‍. അല്ലെങ്കില്‍ റേഷന്‍ കടയിലെത്തിയ ശേഷം കടക്കാരന്‍ ചാക്ക് അഴിക്കുമ്പോള്‍ മാത്രമാണ് ചെരുപ്പ് കാണുക. കഴിഞ്ഞ മാസം മായനാട്ടെ റേഷന്‍ കടയില്‍നിന്ന് ഒരാള്‍ വാങ്ങിയ ഗോതമ്പില്‍ ചത്ത എലിയെ കിട്ടിയിരുന്നു. വീട്ടുകാര്‍ എലിയെ പുറത്തെടുത്തു വച്ചപ്പോഴേക്കും കാക്ക കൊത്തി കൊണ്ടുപോയി. തുടര്‍ന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെത്തി അന്വേഷണം നടത്തിയിരുന്നു.

Related Articles

Back to top button