IndiaKeralaLatest

ചൈനയില്‍  മാരത്തണില്‍ പ​ങ്കെടുത്ത 21 താരങ്ങള്‍ക്ക്​ ദാരുണാന്ത്യം

“Manju”

കാലാവസ്​ഥ ചതിച്ചു; ചൈനയിൽ അൾട്രാ മാരത്തണിൽ പ​ങ്കെടുത്ത 21 താരങ്ങൾക്ക്​  ദാരുണാന്ത്യം | Extreme cold weather hits China ultramarathon, kills 21  runners | Madhyamam

ബെയ്​ജിങ്​: 100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അള്‍ട്രാ മാരത്തണിനിടെ വില്ലനായി കടുത്ത കാലാവസ്​ഥയെത്തിയപ്പോള്‍ നിരവധി താരങ്ങള്‍ക്ക്​ ദാരുണാന്ത്യം. പടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍ഷു പ്രവിശ്യയിലെ യെല്ലോ റിവര്‍ സ്​റ്റോണ്‍ വനമേഖലയില്‍ സംഘടിപ്പിച്ച മാരത്തണാണ്​ മരണവേദിയായത്. മലകയറിയും അല്ലാതെയും 100 കിലോമീറ്റര്‍ ഓട്ടം പുരോഗമിക്കുന്നതിനിടെ കൊടും തണുപ്പും ശക്​തമായ കാറ്റും മഴയും എത്തുകയായിരുന്നു. മത്സരം 20-31 കിലോമീറ്റര്‍ എത്തിയ ഘട്ടത്തില്‍ താരങ്ങള്‍ മലമുകളിലായിരിക്കെയായിരുന്നു പെ​ട്ടെന്നുണ്ടായ കാലാവസ്​ഥ മാറ്റം. ആലിപ്പഴ വര്‍ഷവും മഞ്ഞുമഴയും എത്തുകയും കാലാവസ്​ഥ താഴോട്ടുപോകുകയും ചെയ്​തു. മണ്ണിടിച്ചിലും ഉണ്ടായത്​ രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ ദുഷ്​കരമാക്കി.

അപായ സന്ദേശമെത്തിയ ഉടന്‍ 18 അംഗ സംഘത്തെ അയച്ചെങ്കിലും 21 പേര്‍ മരണത്തിന്​ കീഴടങ്ങിയിരുന്നു. എട്ടു പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്​.

172 പേരാണ്​ ​െമാത്തം പങ്കാളികളായുണ്ടായിരുന്നത്​. 151 പേരെ തിരികെ എത്തിച്ചിട്ടുണ്ട്​.

മംഗോളിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന്​ സിന്‍ജിയാങ്ങി​െന്‍റ സമീപ പ്രവിശ്യയാണ്​ ഗാന്‍ഷു.

 

Related Articles

Back to top button