IndiaLatest

കേരളമുള്‍പ്പടെ 18 സംസ്ഥാനങ്ങളിലായി 5424 പേര്‍ക്ക് ബ്ലാക്ക് ഫംഗസ്

“Manju”

ദില്ലി: കേരളമുള്‍പ്പടെ 18 സംസ്ഥാനങ്ങളിലായി 5424 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചതായി ആരോഗ്യ മന്ത്രാലയം. രോഗം ബാധിച്ചവരില്‍ 4556 പേര്‍ കൊവിഡ് സ്ഥിരീകരിച്ചവരാണ്. പത്തിലേറെ സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചു.

ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് സ്ഥിതി വിലയിരുത്താനുള്ള 27-ാമത് മന്ത്രിതല യോഗം പുരോഗമിക്കുകയാണ്. 55 ശതമാനം പേര്‍ പ്രമേഹ രോഗികളാണെന്നും ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. നേരത്തെ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ പുറത്തുവിട്ട കണക്ക് പ്രകാരം എണ്ണായിരത്തിലധികം പേര്‍ക്ക് ഫംഗസ് ബാധിച്ചിരുന്നു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത് ഗുജറാത്തിലാണ്. ഗുജറാത്തില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച 17 വയസ്സുകാരന് രോഗം ഭേദമായി. ഉത്തരാഖണ്ഡ്, ബിഹാര്‍, രാജ്സ്ഥാന്‍ ഉള്‍പ്പടെ 10 സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു.

Related Articles

Back to top button