IndiaLatest

രാജ്യത്ത് സ്പുട്‌നിക് വാക്‌സിന്‍ ഉല്‍പ്പാദനം ആരംഭിച്ചു

“Manju”

ന്യൂഡല്‍ഹി : റഷ്യന്‍ നിര്‍മ്മിത കൊറോണ വാക്‌സിനായ സ്പുട്‌നിക് v വാക്‌സിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചു. ഡല്‍ഹി ആസ്ഥാനമായുള്ള പനാസിയ ബയോടെക്ക് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ഉത്പാദനം നടത്തുന്നത്. പ്രതിവര്‍ഷം പത്ത് കോടി വാക്‌സിന്‍ നിര്‍മ്മിക്കുക എന്നതാണ് ലക്ഷ്യം.

പനാസിയ ബയോടെക്കില്‍ നിര്‍മ്മിക്കുന്ന സ്പുട്‌നിക് വാക്‌സിന്റെ ആദ്യ ബാച്ച്‌ റഷ്യയിലേയ്ക്ക് അയയ്ക്കും. സ്പുട്‌നിക് വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ഗമാലിയയിലെ ലാബില്‍ ഗുണമേന്മ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായാണ് റഷ്യയിലേയ്ക്ക് അയയ്ക്കുന്നത്.

കൊവിഷീല്‍ഡിനും കൊവാക്‌സിനും പിന്നാലെ രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്‌സിനാണ് സ്പുട്‌നിക് v വാക്‌സിന്‍. രാജ്യത്തെ കൊറോണ വ്യാപനം കണക്കിലെടുത്താണ് ഉപയോഗ അനുമതി നല്‍കിയത്. ഇതിന്റെ ഭാഗമായി റഷ്യയില്‍ നിന്നും സ്പുട്‌നിക് വാക്‌സിന്‍ ഇറക്കുമതി ചെയ്തിരുന്നു. തുടര്‍ന്ന് രാജ്യത്ത് വാക്‌സിന്‍ ഉത്പാദിപ്പിക്കുന്നതിലൂടെ വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button