IndiaLatest

പണം എത്രവേണമെങ്കിലുമാകാം…സമരം വിജയിക്കണം

“Manju”

ആവശ്യമായ പണമത്രയും തരാന്‍ കര്‍ഷകര്‍ ഒരുക്കമാണ്​. ഒരു ഉപാധി മാത്രമാണുള്ളത്​, ഡല്‍ഹിയില്‍ തിരിച്ചു പോരുമ്പോള്‍ സമരം വിജയിച്ചിട്ടുണ്ടാകണം’ – കര്‍ഷക സമരത്തിനുള്ള പണപിരിവിനെ കുറിച്ച്‌​ പഞ്ചാബിലെ ഭാരതീയ കിസാന്‍ യൂണിയന്‍ ഭാരവാഹി റാം സിങ്​ ബൈനിബാഗ​ പറഞ്ഞതാണിത്​. പഞ്ചാബില്‍ വിളവെടുപ്പ്​ കഴിഞ്ഞ കര്‍ഷര്‍ സമരത്തിനായി പണവും ധാന്യങ്ങളുമൊക്കെ സംഭാവന ചെയ്യുന്നുണ്ട്​. മാള്‍വ മേഖലയിലുള്ള കര്‍ഷകര്‍ മാത്രം സമരത്തിനായി സംഭാവന ചെയ്​തത്​ 50 ലക്ഷം രൂപയാണ്​. ഒാരോ ഗ്രാമവും ലക്ഷങ്ങളാണ്​ സംഭാവനയായി നല്‍കുന്നത്​. പണമായി നല്‍കാനില്ലാത്ത കര്‍ഷര്‍ അവരുടെ വിളവാണ്​ സംഭാവന ചെയ്യുന്നത്​. ഭാരതീയ കിസാന്‍ യൂണിയ​ന്‍ കഴിഞ്ഞ 11 മാസത്തിനിടെ സമരത്തിനായി 25 കോടി ചെലവഴിച്ചിട്ടുണ്ടെന്നാണ്​ ഭാരവാഹി റാം സിങ്​ ഭൈനിബാഗ പറയുന്നത്​.

Related Articles

Back to top button