IndiaLatest

പ്രധാനമന്ത്രിയുടെ അമ്മായി കൊവിഡ് ബാധിച്ച്‌ മരിച്ചു,

“Manju”

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി കൊവിഡ് ബാധിച്ച്‌ മരിച്ചു. എണ്‍പതുകാരിയായ നര്‍മദബെന്‍ മോദി ആണ് മരണപ്പെട്ടത്. കൊവിഡ് ബാധിച്ച നര്‍മദബെന്‍ മോദി അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത്. ന്യൂ റാണിപില്‍ മക്കളോടൊത്ത് താമസിച്ച്‌ വരികയായിരുന്നു.
കൊവിഡ് ബാധിച്ചതിന് ശേഷം ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് നര്‍മദബെന്‍ പത്ത് ദിവസത്തോളമായി സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നുവെന്നും ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത് എന്നും നരേന്ദ്ര മോദിയുടെ ഇളയ സഹോദരന്‍ പ്രഹ്‌ളാദ് മോദി അറിയിച്ചു. നര്‍മദ ബെന്നിന്റെ ഭര്‍ത്താവ് ജഗ്ജീവന്‍ ദാസ് വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരണപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അച്ഛന്‍ ദാമോദര്‍ ദാസിന്റെ സഹോദരന്‍ ആണ് ജഗ്ജീവന്‍ ദാസ്.
ബിജെപി എംപി ജ്യോതിരാദിത്യ സിന്ധ്യ നര്‍മദബെന്‍ മോദിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ച്‌ രംഗത്ത് വന്നിട്ടുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ് ഇങ്ങനെ: ”പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മായി നര്‍മദബെന്‍ മോദിയുടെ വിയോഗത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നു. ദൈവം അവരുടെ ആത്മാവിന് ശാന്തി നല്‍കട്ടെ. ഈ വേദന സഹിക്കാനുളള കരുത്ത് അവരുടെ കുടുംബത്തിനുണ്ടാകട്ടെ”.

Related Articles

Back to top button