International

കൊവിഡ് നിയന്ത്രണ മാനദണ്ഡം പുതുക്കി ജപ്പാൻ

“Manju”

ടോക്കിയോ: ജപ്പാനിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർ പത്തു ദിവസം ക്വാറന്റൈനിലിരിക്കണമെന്ന് ഭരണകൂടം. ഇന്ത്യ, ബംഗ്ലാദേശ്, മാൽദീവ്‌സ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് മാനദണ്ഡം നിർബന്ധമാക്കിയത്.

ആദ്യം ആറു ദിവസം എന്ന് തീരുമാനിച്ചതാണ് പത്തുദിവസമായി വർദ്ധിപ്പിച്ചത്. നേരത്തേ തന്നെ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് താരങ്ങൾ പാലിക്കേണ്ട ക്വാറന്റൈൻ വ്യവസ്ഥകൾ ജപ്പാൻ അറിയിച്ചിട്ടുണ്ട്. ഈ ഒരു മാസത്തിനകം ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ യാത്രചെയ്തവർക്കാണ് പുതിയ ക്വാറന്റൈൻ വ്യവസ്ഥ ബാധകമാകുക.

ഇവയ്ക്കു പുറമേ കസാഖിസ്താൻ, ടുണീഷ്യ എന്നിവിടെ പോയി മടങ്ങുന്നവർക്ക് മൂന്ന് ദിവസത്തെ ക്വാറന്റൈൻ മാത്രമാണ് ജപ്പാൻ നിശ്ചിയിച്ചിട്ടുള്ളത്.

Related Articles

Back to top button