ന്യൂഡല്‍ഹി: ഹെലികോപ്റ്റര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ സംസ്കാരം നാളെ നടക്കും. പ്രത്യേക സൈനിക വിമാനത്തിലാകും മൃതദേഹം ജന്മനാടായ ഭോപ്പാലില്‍ എത്തിക്കുക. പൂര്‍ണ്ണ ബഹുമതികളോടെ മൃതദേഹം നാളെ സംസ്കരിക്കുമെന്ന് വ്യോമസേന വ്യക്തമാക്കി. ഇന്നലെ രാവിലെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മരണത്തിന് കീഴടങ്ങിയത്.
ബെംഗ്ലൂരുവിലെ വ്യോമസേന ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വരുണ്‍ സിംഗിന്റെ പിതാവ് റിട്ടേയര്‍ഡ് കേണല്‍ കെ പി സിങ്ങും അടുത്ത ബന്ധുക്കളും പുലര്‍ച്ചയോടെ ബെംഗളൂരുവില്‍ എത്തിയിരുന്നു. രാജ്യം ശൗരചക്ര നല്കി ആദരിച്ച സൈനികനാണ് വരുണ്‍ സിംഗ്.