IndiaLatest

രാജ്യത്ത് 60,753 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 97,743 പേര്‍ കോവിഡ് മോചിതരാകുകയും ചെയ്തു. നിലവില്‍ രാജ്യത്ത് 7,60,019 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 74 ദിവസത്തിനിടെയുള്ള ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ സജീവ കേസുകളാണിത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1647 പേരാണ് കോവിഡ് ബാധിതരായി മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയായി കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 3,85,137 ആയി. കോവിഡ് മുക്തി നേടുന്നവരുടെ നിരക്ക് 96.16 ശതമാനമായി ഉയര്‍ന്നു. പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലും താഴെയാണ്. നിലവില്‍ ഇത് 3.58 ശതമാനമാണ്.

Related Articles

Back to top button