IndiaKeralaLatest

ടോമിന്‍ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേക്ക് മാറ്റി

“Manju”

തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ സി എം ഡിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയെ മനുഷ്യാവകാശ കമ്മീഷനിലേക്കാണ് മാറ്റി. മനുഷ്യാവകാശ കമ്മീഷനില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന എക്സ് കേഡര്‍ തസ്തിക പുതുതായി സൃഷ്ടിച്ചുകൊണ്ടാണ് മാറ്റം. സ്ഥാനമാറ്റം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തില്‍ ആ സ്ഥാനത്തേക്ക് ഏറെ പറഞ്ഞുകേട്ട പേരായിരുന്നു തച്ചങ്കരിയുടേത്. ഇതാദ്യമായാണ് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മനുഷ്യാവകാശ കമ്മീഷനിലെത്തുന്നത്. വിജിലന്‍സ് ഡയറക്ടറുടേതിന് സമാനമായ തസ്തിക സൃഷ്ടിച്ചാണ് തച്ചങ്കരിക്ക് നിയമനം നല്‍കിയിരിക്കുന്നത്.
ബി.അശോക് വീണ്ടും ഊര്‍ജ വകുപ്പ് സെക്രട്ടറിയാകും. ഷര്‍മിള മേരി കായിക വകുപ്പ് സെക്രട്ടറിയായും ചുമതലയേല്‍ക്കും.

Related Articles

Back to top button