KeralaLatest

ആധാരമെഴുത്തുകാര്‍ക്ക് 1000 രൂപ ധനസഹായം

“Manju”

തിരുവനന്തപുരം: കോവിഡ് മഹാമാരി കാരണം തൊഴില്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേരള ആധാരമെഴുത്തുകാരുടെയും, പകര്‍പ്പെഴുത്തുകാരുടെയും, സ്റ്റാമ്പ് വെണ്ടര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് 1000 രൂപ വീതം ധനസഹായം നല്‍കും.
ധനസഹായം നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന് സഹകരണവും രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍ദ്ദേശം നല്‍കി. ഏകദേശം ഏഴായിരത്തോളം അംഗങ്ങള്‍ക്ക് സഹായധനമായി നല്‍കുന്ന എഴുപത് ലക്ഷം രൂപ പൂര്‍ണ്ണമായും ക്ഷേമനിധി ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നാണ് ചെലവഴിക്കുന്നത്.

2020 കോവിഡ് കാലത്ത് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും അംഗങ്ങള്‍ക്കായി 3000 രൂപ വീതം ധനസഹായം അനുവദിച്ചിരുന്നു. 5795 അംഗങ്ങള്‍ക്കായി 1,73,85,000 രൂപയാണ് ക്ഷേമനിധി ബോര്‍ഡ് മുഖേന വിതരണം ചെയ്തത്.

Related Articles

Back to top button