Kerala

പത്തനംതിട്ടയിൽ എലിപ്പനി മരണം

“Manju”

പത്തനംതിട്ട: പത്തനംതിട്ടയിൽ എലിപ്പനി മരണം. തിരുവല്ല പെരിങ്ങര വേങ്ങൽ സ്വദേശിയായ കോതകാട്ട് ചിറയിൽ രാജൻ ആണ് മരിച്ചത്. എലിപ്പനിയെ തുടർന്ന് രണ്ടാഴ്ചക്കാലമായി തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് 5 ദിവസം മുൻപ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ രാജൻ ഇന്നലെ വൈകിട്ട് മരിച്ചു.

കനത്ത മഴയെ തുടർന്ന് രണ്ടാഴ്ചയായി ഇവരുടെ വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്. പ്രമേഹ രോഗിയായ രാജന്റെ കാലിൽ മുറിവുണ്ടായിരുന്നു. ഈ മുറിവിലൂടെയാകാം എലിപ്പനി ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

Related Articles

Back to top button